മഴക്കാലപൂർവ ശുചീകരണം: ജില്ലയിൽ 19-ന് ശുചിത്വ ഹർത്താൽ

Kannadiparamba online news

കണ്ണൂർ : ജില്ലയിൽ 19-ന് ശുചിത്വ ഹർത്താൽ ആചരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. മഴക്കാലപൂർവ ശുചീകരണം നടത്താനും മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയാനും ലക്ഷ്യമിട്ടാണിത്. ജൈവ -അജൈവ മാലിന്യം മുഴുവൻ നീക്കി സ്ഥാപനങ്ങളും മാർക്കറ്റും അടച്ചിട്ട് ശുചീകരണ പ്രവർത്തനം നടത്തലാണ് ശുചിത്വ ഹർത്താൽ.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മഴക്കാലപൂർവ ശുചീകരണം സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഹർത്താലിന്റ ഭാഗമായി ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ബന്ധപ്പെട്ട ഏജൻസികളെ ഏൽപ്പിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണം. 14-ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രത്യേക ഭരണസമിതി യോഗങ്ങൾ ചേരും.

വ്യാപാരി സംഘടനകൾ, സമുദായസംഘടനകൾ, മത- സന്നദ്ധസംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ, വിദ്യാർഥികൾ, കുടുംബശ്രീപ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ തുടങ്ങി മേഖലകളിലുള്ളവർ ജനകീയശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ശുചീകരണം 18-നും 19-നും പൂർത്തീകരിക്കണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!