മയ്യിൽ: വിവാഹ വീട്ടിലുണ്ടായിരുന്ന വാക്കേറ്റത്തെ തുടർന്ന് മർദ്ദിച്ചുവെന്ന യുവാവിന്റെ പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ.അടൂരിലെ ആദർശ് (25), രാജീവൻ (27) എന്നിവരെയാണ് മയ്യിൽ പോലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. മലപ്പട്ടം സെൻട്രൽ സ്വദേശിയായ എ.നിഖിലിനെ ( 25)യാണ് മർദ്ദിച്ചത്.അടൂരിലെ നിഖിൽ, ആദർശ്, രാജീവൻ, എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പ്രതികൾ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. കേസെടുത്ത പോലീസ് രണ്ടു പേരെ അറസ്റ്റുചെയ്യുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

