പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി മയ്യിൽ സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ: സോഷ്യൽ മീഡിയ വഴിഓൺലൈൻ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു.. മയ്യിൽ സ്വദേശിയുടെ പരാതിയിൽ സൈബർ പോലീസ് വഞ്ചനാകുറ്റത്തിന് സൈബർ തട്ടിപ്പു സംഘത്തിനെതിരെ കേസെടുത്തു.പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി പരാതിക്കാരന് വാട്സാ ആപ്പിലും ടെലിഗ്രാമിലും സന്ദേശമയച്ചായിരുന്നു പ്രതികൾ തട്ടിപ്പിനിരയാക്കിയത്.പ്രതികൾ പറഞ്ഞ പ്രകാരം ഇക്കഴിഞ്ഞ 28നും ഈ മാസം ആറാം തീയതി ക്കുമിടയിൽ പ്രതിയുടെ വിവിധ ബേങ്ക് അക്കൗണ്ടു വഴി 9,10,000 രൂപ അയച്ചുകൊടുക്കുകയും പിന്നീട് നിക്ഷേപതുകയോ ലാഭ വിഹിതമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!