കണ്ണാടിപ്പറമ്പ: പള്ളിപ്രത്ത് റോഡ് പണിക്കിടെ സ്ത്രീ തൊഴിലാളി മരിച്ചത് കോൺക്രീറ്റ് യന്ത്രം ദേഹത്ത് പതിച്ചിട്ടാണെന്ന് ഫോറൻസിക് പ്രാഥമിക റിപ്പോർട്ട്. ഇതേത്തുടർന്ന് വാഹന ഡ്രൈവർ വിവേകിനെതിരെ
304-A വകുപ്പ് പ്രകാരം മയ്യിൽ പോലീസ് കേസെടുത്തു.
തമിഴ്‌നാട് സ്വദേശിനി ചിത്ര (45) ആണ് മരിച്ചത്.
റോഡ് പണിക്കിടെ വാഹനത്തിൽ നിന്നും കയർപൊട്ടി കോൺക്രീറ്റ് യന്ത്രം പിന്നോട്ടു പോയി സ്ത്രീയുടെ ദേഹത്ത് പതിക്കുകയായിരുന്നു. അപകടത്തിൽ ഇവരുടെ ഭർത്താവിനും സാരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പള്ളിപ്രം റോഡിലായിരുന്നു അപകടം. കുന്നിനു മുകളിലേക്ക് യന്ത്രം എത്തിക്കുന്നതിനിടെ വാഹനത്തിൽ നിന്നും കയർപൊട്ടി യന്ത്രം താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്കാണ് യന്ത്രം പതിച്ചത്. സ്ത്രീ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മരണകാരണം മെഷീൻ സ്ത്രീയുടെ ദേഹത്ത് പതിച്ചാണെന്നാണ് ഫോറൻസിക് സർജൻ പോലീസിന് നൽകിയ പ്രാഥമിക വിവരം. തുടർന്നാണ് വാഹന ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ പോലീസ് അന്വേഷണം ഊർജിതമാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

