നാറാത്ത്:തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിയിൽ കൃത്യവിലോപം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള നാറാത്ത് ഗ്രാമ പഞ്ചായത്ത് ഉപരോധം തുടങ്ങി. നാറാത്ത് പഞ്ചായത്ത് MGNRGES AE, ഓവർസിയർ എന്നിവർ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിയിൽ കൃത്യവിലോപം നടത്തിയെന്നും ഇവരെ സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നത്.
പുല്ലൂപ്പി പള്ളിപ്രത്ത് നടന്ന തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കോൺക്രീറ്റ് പ്രവൃത്തിക്കിടെ കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളി സ്ത്രീ മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടായെന്നും അവധി ദിവസം തന്നെ പ്രവൃത്തിക്ക് തെരഞ്ഞെടുത്തതും സൈറ്റിൽ ഓവർസിയറുടെയും എഞ്ചീനിയറുടെയും സാന്നിധ്യമില്ലാത്തതും തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങൾ കാറ്റിൽ പറത്തി നിയമ വിരുദ്ധമായി പ്രവർത്തി കരാറുകാരനെ ഏൽപ്പിച്ചതും പദ്ധതിയുടെ ആട്ടിമറിയാണെന്നും, മരണപ്പെട്ട സ്ത്രീ തൊഴിലുറപ്പ് അംഗത്വം ഇല്ലാത്ത അതിഥി തൊഴിലാളിയാണെന്നതും മസ്റ്റർ റോൾ ഉൾപ്പെടെ തയ്യാറാക്കാതെ സൈറ്റിന്റെയും തൊഴിലാളികളുടെയും ഫോട്ടോ അപ്ലോഡ് ചെയ്യാതെ കാണിച്ച തിടുക്കവും സംശയസ്പദമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിക്കുന്നത്. യൂ ഡി എഫ് പഞ്ചായത്ത് മെമ്പർമാർ ,കോൺഗ്രസ് നേതാവ്
രജിത് നാറാത്ത്, യൂത്ത് ലീഗ് നേതാക്കളായ അഷ്ക്കർ കണ്ണാടിപ്പറമ്പ, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ. കെ ഷിനാജ്, എം ടി മുഹമ്മദ്, ദാമോദരൻ മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. മയ്യിൽ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

