ഇന്ന് മാതൃദിനം: ‘ആകാശ’ത്തോളം ഉയര്‍ത്താന്‍ ജിഷയുണ്ട് ; ഒപ്പം.

Kannadiparamba online news



മയ്യില്‍: പത്ത് വര്‍ഷം മകനൊപ്പം സ്‌കൂളിലേക്കും തിരിച്ചും നടന്ന ക്ഷീണം മാറിയത് മിന്നും വിജയമറിഞ്ഞപ്പോഴാണെന്ന് അമ്മ. മയ്യില്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജന്മനാ എല്ലു പൊടിയുന്ന അസുഖമുള്ള ആകാശ് സുനിലിനാണ് അമ്മ ടി.കെ. ജിഷയുടെ ഇച്ചാശക്തിയില്‍ എല്ലാ വിഷയത്തിലും എ. പ്ലസ് വിജയം നേടാനായത്. കൂട്ടുകാരൊക്ക ഓടിയും ചാടിയും ആഘോഷിക്കുമ്പോള്‍ അകവും പുറവും നീറിപുകഞ്ഞ് അമ്മോയൊടൊട്ടിയാണ് ഇക്കാലമത്രയും ആകാശ് സ്‌കൂളിലെത്തിയിരുന്നത്. ഒരടി വെച്ചാല്‍ ഇടറി വൂഴുന്ന ദുര്‍ബലതയെ തന്റെ ഇഛാശ്കതിയില്‍ ആകാശത്തോളം ഉയര്‍ത്തുകയാമ് ജിഷ. മംങ്കളൂരുവിലെ ആസ്പത്രില്‍ ഇടക്കിടെ ചികിത്സക്കായും പോകേണ്ടതുണ്ട്. ആറുമാസത്തിലൊരിക്കല്‍ നടത്തുന്ന കുത്തിവെപ്പിലാണ് ആകാശിന്റെ കാലുകള്‍ക്ക് ശക്തി സംഭരിക്കാനാകുന്നത്. മലപ്പട്ടം പഞ്ചായത്ത് ആശാ വര്‍ക്കറാണ് ടി.കെ. ജിഷ.വിദേശത്ത് ജോലി ചെയ്യുന്ന പഴശ്ശി നിരത്തുപാലത്തെ കെ. സുനിലാണ് അച്ചന്‍. അനിയന്‍ ദേവദത്ത് മയ്യില്‍ എ.എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. സയന്‍സ് വിഷയത്തില്‍ പ്ലസ് ടു പഠനവും തുടര്‍ന്ന് ഗവേഷണം നടത്തണമെന്നുമാണ് ആകാശിന്റെ ആഗ്രഹം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!