കണ്ണാടിപ്പറമ്പ: റോഡ് പണിക്കിടെ കോൺക്രീറ്റ് യന്ത്രം പിന്നോട്ടുരുണ്ട് ദേഹത്തേക്കു പതിച്ച് സ്ത്രീ തൊഴിലാളി മരിച്ചു. ഭർത്താവിനു പരിക്ക്. തമിഴ്‌നാട് സ്വദേശി ചിത്ര (45) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ പുല്ലൂപ്പി പള്ളിപ്രം റോഡിലാണ് സംഭവം. കുന്നിനു മുകളിലേക്ക് യന്ത്രം എത്തിക്കുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

