കക്കാട് പുഴയുടെ ശാപം, മാലിന്യം പേറുക എന്നതാണ്.

Kannadiparamba online news

കക്കാട് : ഒരു കാലത്ത് ശാന്തമായി ഒഴുകിയ പുഴ ഇന്ന് മാലിന്യം പേറി ഒഴുക്ക് നിലച്ച് കാണുന്ന വർക്ക് വേദനയുളവാക്കുന്നു. ഇത് വഴി കടന്നുപോകുന്ന വർക്ക് മൂക്ക് പൊത്തേണ്ടിവരുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. രാത്രികാലങ്ങളിൽ പല ദിക്കുകളിൽ നിന്ന് കക്കൂസ് മാലിന്യം വണ്ടി കളിൽ കൊണ്ട് വന്ന് തളളുന്നു. പ്ലാസ്റ്റീക്ക് ബോട്ടിലുകൾ നിക്ഷേപിക്കാൻ പുഴയുടെ സമീപം കൂടൊരുക്കി വെച്ചിരുന്നു എന്നിറ്റും ജനങ്ങൾ പുഴയിൽ നിക്ഷേപിക്കുന്നു. അറവ് കടയിലെ മാലിന്യം പുഴയിൽ നിക്ഷേപിച്ചത് കാരണം അസഹ്യമായ ദുർഗ്ഗന്ധം വമിക്കുന്നു. രണ്ട് വർഷം മുൻപ് കോടികൾ ചിലവിട്ട് ചുറ്റുമതിൽ കെട്ടിയ തെല്ലാതെ സൗന്ദര്യം കൂട്ടാൻ പറ്റിയില്ല. മാറി വരുന്ന സർക്കാർ കക്കാട് പുഴ വീണ്ടെടുക്കാൻ പറയുന്നതെല്ലാതെ പരിശ്രമിക്കുന്നില്ല എന്നതിന്ന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നത്തെ പുഴയുടെ അവസ്ഥ. ഒരു കാലത്ത് വിദേശ രാജ്യങ്ങളിലേക്ക് സുഗന്ധ ദ്രവ്യങ്ങൾ കയറ്റി അയച്ച കക്കാട് പുഴ മാലിന്യം പേറി ഒഴുക്ക് നിലച്ച് നാശോൻ മുഖമായി കൊണ്ടിരിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!