അനുഷ്ഠാന സംരക്ഷണ പ്രചാരകന് അനുഷ്ഠാന നിറവിൽ പിറന്നാൾ ആഘോഷം; നവ്യാനുഭവമായി.

Kannadiparamba online news

നാറാത്ത്:
അനുഷ്ഠാന സംരക്ഷണ പ്രചാരകന് അനുഷ്ഠാന നിറവിൽ നടത്തിയ പിറന്നാൾ ആഘോഷം നാടിന് വേറിട്ട അനുഭവമായി.

ആദ്ധ്യാത്മികപ്രഭാഷണ രംഗത്ത് ഇതിനകം മൂവായിരത്തോളം വേദികൾ പിന്നിട്ട കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ 60-ാം പിറന്നാളാണ് നാറാത്ത് ശ്രീമന്ദിരത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചത്.

അക്ഷയ തൃതീയ നാളായ വെള്ളിയാഴ്ച പുലർച്ചെ 4.30 ന് ആരംഭിച്ച ഏകദിന അഖണ്ഡഭാഗവതജ്ഞത്തോടെയുള്ള ആഘോഷമാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.

ഗണപതി ഹോമം,
മൃത്യുഞ്ജയ ഹോമം, സുകൃത ഹോമം, ഭഗവതിസേവ എന്നീ ചടങ്ങുകളുമുണ്ടായി . യജ്ഞാചാര്യൻ എൻ.കെ. നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.

ആദരസമ്മേളനം
സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്തു.

ആർഷസംസ്കാര ഭാരതി ജില്ലാ പ്രസിഡൻ്റ് ഉണ്ണികൃഷ്ണവാര്യർ അധ്യക്ഷത വഹിച്ചു.

മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി.സോമൻ നമ്പ്യാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി മുൻ ചെയർമാൻ കെ.പി. ജയബാലൻ, ചുമർചിത്രകാരി സുലോചന മാഹി, മുരളീധര വാര്യർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, നാറാത്ത് ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. ജയകുമാർ, കവിമധു നമ്പ്യാർ മാതമംഗലം ,
അഡ്വ. പ്രജീഷ് നായർ,
വിജയൻ മണ്ണൻപഴശ്ശി, നന്ദാത്മജൻ കൊതേരി, സുകുമാരൻ പെരിയച്ചൂർ, ആർട്ടിസ്റ്റ് ശശികല ,
ആർട്ടിസ്റ്റ്സ് വെൽഫെയർ അസോ. ഫോർ കൾച്ചർ ( അവാക് ) സംസ്ഥാന പ്രസിഡൻ്റും സംഘാടക സമിതി ജന.കൺവീനറുമായ രാജേഷ് പാലങ്ങാട്ട്, കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ടി.കെ. വസന്ത, സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ
ഡോ. സഞ്ജീവൻ അഴീക്കോട്,
മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം.വി. മുകുന്ദൻ, പ്രജിത്ത് ഇരിട്ടി, മട്ടന്നൂർ ശ്രീങ്കരപീഠം മാനേജിംഗ് ഡയരക്ടർസി. എച്ച്. മോഹൻദാസ്, മൃദംഗ വിദ്വാൻ പി. മനോജ് കുമാർ,
യു. നാരായണൻ, ജി. വിശാഖൻ,
പി.പി. സീത , രജനി ഗണേഷ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി
എൻ.വി. പ്രജിത്ത്,
സേവഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവൻ
തുടങ്ങിയവർ പ്രസംഗിച്ചു.
ഷഷ്ടിപൂർത്തി മംഗളപത്രം മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാരിൽ നിന്ന്
കെ.എൻ.രാധാകൃഷ്ണനും സഹധർമ്മിണി ഷീജയും ഏറ്റുവാങ്ങി.

ആർഷസംസ്കാരഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണ പരമ്പര രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.
വൈകീട്ട് 6.30 ന്
ഏകദിന ഭാഗവതയജ്ഞത്തിൻ്റെ
പൂർണാ ഹൂതിയോടെ ചടങ്ങുകൾ പരിസമാപ്തിയായി.

പടം അടിക്കുറിപ്പ്:-

ആദ്ധ്യാത്മിക പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ്റെ 60-ാം പിറന്നാൾ ദിനത്തിൽ നാറാത്ത് ശ്രീമന്ദിരത്തിൽ നടന് ചടങ്ങിൽ മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി. സോമൻ നമ്പ്യാർ മംഗളപത്രം സമർപ്പിക്കുന്നു. രാധാകൃഷ്ണൻ മാഷിൻ്റെ
സഹധർമ്മിണി
സി. ഷീജ , മാതാവ് കെ.എൻ. രോഹിണിയമ്മ,
ശ്രീമദ് ഭാഗവതജ്ഞാചാര്യൻ എൻ.കെ. നാരായണൻ നമ്പൂതിരി, ആർട്ടിസ്റ്റ് ശശികല,,രാജേഷ് പാലങ്ങാട്ട്, രജനീ ഗണേഷ് എന്നിവർ സമീപം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!