കക്കാട്ടെ അക്രമം; മൂന്ന് പരാതികളിൽ പത്തിലധികം പേർക്കെതിരെ കേസ്

Kannadiparamba online news

കണ്ണൂർ:കക്കാട്, അത്താഴക്കുന്ന് അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഘം ചേർന്നുള്ള അക്രമണത്തിൽ ബേക്കറി വ്യാപാരിക്കും മറ്റും മർദ്ദനമേറ്റത്. വാഹനങ്ങൾക്കും വീട്ടിനും കേടുപാടുകൾ പറ്റിയിരുന്നു. കക്കാട് ബേക്കറി ഉടമ മഹറൂഫിനെ അടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ആസാദ് തുടങ്ങി പത്ത് പേർക്കെതിരെയും തടയാൻ ചെന്ന സഹോദരൻ അർഷാദിനെ മർദ്ദിച്ചതിലും വാഹനം തകർത്തതിലും ആസാദ്, അജ്മൽ, അർഷാദ്,നി ജിൽതുടങ്ങി കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയുമാ ണ് കേസെടുത്തത്. കക്കാട് സ്വദേശി എം എം അർഷാദിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മറ്റൊരു പരാ തിയിൽ വീടാക്രമിച്ച് വാഹനം കേടുവരുത്തിയ സംഭവത്തിൽ മുഹമ്മദ് സാജിദിന്റെ പരാതിയിൽ സാബിർ, ആസാദ്, അജ്മൽ, അഫ്രീദ്, നിജിൽ തുടങ്ങി മറ്റ് കണ്ടാലറിയാവുന്ന വർക്കെതിരെയുമാണ് കേസ്.

അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണം; വ്യാപാരി വ്യവസായി സമിതി

കക്കാട് ടൗണിൽ ബേക്കറി വ്യാപാരിയായ മഹ് റൂഫിനെ മർദിച്ചു ഗുരുതരമായി പരിക്കേ പരിക്കേൽപ്പിക്കുകയും, സ്ഥാപനം അടിച്ചു തകർക്കു കയും ചെയ്തവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും, കക്കാട് ടൗണിൽ നിർഭയമായി കച്ചവടം ചെയ്യു വാനുള്ള സാഹചര്യം ഉണ്ടാ ക്കണമെന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ കമ്മിറ്റി പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതാണ്. ഏരിയ സിക്രട്ടറി സി. മനോഹരൻ, പ്രസിഡന്റ് കെ. പി. അ ബ്ദുൾറഹ്മാൻ, ജില്ലാ കമ്മിറ്റി മെമ്പർ സി. എച്. പ്രദീപൻ, പള്ളിക്കുന്ന് മേഖല സിക്രട്ട റി ജയപ്രകാശ്, ഷഫീർ, ന ജീബ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!