കണ്ണവം: മുറിയിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളിയെ കത്തി കൊണ്ട് കഴുത്തിന് കുത്തി യ പ്രതി പിടിയിൽ.ഒഡീഷ കുട്ടാക്ക് സ്വദേശി സിലായ് (38)യെയാണ് വധശ്രമക്കേസിൽ പോലീസ് അറസ്റ്റു ചെയ്തത്.ബുധനാഴ്ച പുലർച്ചെയാണ് സംഭവം.മാനന്തേരിയിലെ വലിയ വെളിച്ചം കെ എസ് ഐ ഡി സി വ്യവസായ കേന്ദ്രത്തിൽ പ്ലാനറ്റ് മേക്കേഴ്സ് എന്ന കമ്പനിയുടെ ക്വാട്ടേർസിൽ താമസിക്കുന്ന തൊഴിലാളിയായ ഒഡീഷ കുട്ടാക്ക് കാരങ്ക സ്വദേശി ബിപ്രലങ്കയുടെ മകൻ ഗുന്ദ്ര ഹൗസിൽ പ്രതി കാത്ത് ലങ്ക (40)യെയാണ് മുൻ വിരോധം വെച്ച് കത്തി കൊണ്ട് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

