കണ്ണൂരിന്‍റെ ജനകീയ ഡോക്ടർ‌ രൈരു ഗോപാൽ പ്രാക്ടീസ് നിർത്തി

Kannadiparamba online news

കണ്ണൂർ: കണ്ണൂരിന്‍റെ ജനകീയ ഡോക്ടറായ രൈരു ഗോപാൽ പ്രാക്ടീസ് നിർത്തുന്നു. പ്രായധിക്യത്തെ തുടർന്നാണ് പരിശോധന നിർത്തുന്നത്. വീടിന്‍റെ ഗേറ്റിനുമുന്നിൽ ഇക്കാര്യം അറിയിപ്പായി ഡോക്ടർ തന്നെ സ്ഥാപിക്കുകയായിരുന്നു. ചികിത്സാ ചെലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമായിരുന്നു ഡോ. രൈരു ഗോപാൽ.

ജ​ന​റ​ൽ ഫി​സി​ഷ്യ​നാ​യ ഇ​ദ്ദേ​ഹം തു​ച്ഛ​മാ​യ തു​ക​യാ​യാ​ണ് ഫീ​സാ​യി ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഫീ​സ് വാ​ങ്ങാ​തെ​യും ചി​കി​ത്സി​ച്ചി​രു​ന്നു. വൈ​ദ്യ​രം​ഗം ശ്രേ​ഷ്ഠ​മാ​യ ഒ​ന്നാ​ണെ​ന്നും അ​തി​നെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ഡോ​ക്ട​ർ പി​ന്തു​ട​ർ​ന്ന​ത്.​ആ​ളു​ക​ളെ സേ​വി​ക്കു​ന്ന​തി​ലാ​ണ് ത​നി​ക്ക് സം​തൃ​പ്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. പു​ല​ർ​ച്ച​യോ​ടെ ത​ന്‍റെ ദി​ന​ച​ര്യ​ക​ൾ ആ​രം​ഭി​ക്കു​ന്ന ഡോ​ക്ട​ർ പാ​തി​രാ​വാ​ളം രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ വ്യാ​പൃ​ത​നാ​യി​രു​ന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!