തുടർച്ചയായ രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് സമരം;കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം…

Kannadiparamba online news

കണ്ണൂർ: തുടർച്ചയായ രണ്ടാം ദിനവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് സമരം. ഇന്നും വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി സർവീസുകൾ റദ്ദാക്കിയതോടെ കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം.. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാല് സർവിസുകളാണ് റദ്ദാക്കിയത്.

ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വിസുകളാണ് കണ്ണൂരിൽ നിന്ന് റദ്ദാക്കിയത്. മേയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. ഇന്നലെ വൈകീട്ട് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തക്കുള്ള വിമാനവും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വിസുകളും മുടങ്ങി.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാനസർവിസുകൾ മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ തുടർച്ചയായി ഇന്നും സമരത്തിലാണ് ജീവനക്കാർ. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്. ഇന്നലെ നിരവധി വിമാനങ്ങൾ വൈകിയിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് അവധി കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് തിരിച്ചടിയായി. പല വിമാനത്താവളങ്ങളിലും യാത്രക്കാരും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും തമ്മിൽ തർക്കങ്ങളും അരങ്ങേറി. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയവിവരം പലയിടത്തും യാത്രക്കാരെ അറിയിച്ചത്.

മാ​നേ​ജ്മെ​ന്റി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് 200ലേ​റെ ജീ​വ​ന​ക്കാ​രാണ് കൂ​ട്ട​മാ​യി രോ​ഗാ​വ​ധി​യെ​ടു​ത്ത​ത് സമരത്തിന്‍റെ ഭാഗമായത്. ടാ​റ്റ ഗ്രൂ​പ്പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത വി​ധം മി​ന്ന​ൽ പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​ത്. 

സർവീസ് തടസ്സപ്പെട്ടതിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു. പണം തിരിച്ചുനൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യുമെന്നും കമ്പനി വാഗ്ദാനം ചെയ്തു. കമ്പനിയുടെ കെടുകാര്യസ്ഥത ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂനിയൻ ആരോപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!