ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മധ്യവയസ്കന് പരിക്ക്.

Kannadiparamba online news

പഴയങ്ങാടി. പിലാത്തറ- പഴയങ്ങാടി കെഎസ്ടിപി റോഡിൽ എരിപുരം ട്രാഫിക് സർക്കിളിൽ ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് മധ്യവയസ്കന് പരിക്കേറ്റു. ചെറുകുന്ന്  പുന്നച്ചേരി സ്വദേശി ഇ. വി. തങ്കച്ചനാണ് (58) പരിക്കേറ്റത്. ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.45 മണിയോടെയാണ് അപകടം.

ഏഴോം
ഭാഗത്തുനിന്ന് ചരൽ മണ്ണുമായി വരികയായിരുന്ന ടിപ്പർ ലോറിയും ബൈക്കും  കൂട്ടിയിടിച്ചാണ്  അപകടം.  ടിപ്പർ ലോറി  ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികനായ  തങ്കച്ചൻ തെറിച്ചു വീണു.
ടിപ്പർ ലോറിയുടെ മുൻ ചക്രം  ബൈക്കിൽ  കയറിയ നിലയിലാണ്. ട്രാഫിക്ക്  സർക്കിളിന്റെ  അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് നിത്യേന ഇവിടെ അപകടം പതിവാകുന്നുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!