പുതിയതെരു : ചിറക്കൽ അരയമ്പേത്ത് കുന്നും ങ്കെ കലാഗ്രാമം പത്താം വാർഷികം ദിനേശ് മുക്കിൽ വെച്ച് രാജീവന്റെ അദ്ധ്യക്ഷതയിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് മാണിക്കോത്ത് രാധാകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു. ഗോപിനാഥൻ (നാടക, സിനിമാ നടൻ) മുഖ്യാതിഥിയായി . വാർഡ് മെമ്പർ അനീഷ് കുമാർ സുജിത്ത് അഭിരാമി , ജിബു .എന്നിവർ സംസാരിച്ചു. കുന്നുംങ്കൈ കലാഗ്രാമത്തിന്റെ അഞ്ചാമത് നാടകം മാർജ്ജാര സൂത്രം എന്ന നാടകവും അരങ്ങേറി. നാടക രചന നിർവഹിച്ച ജീവൻ സാജ്, സംവിധായകൻ ബാലമുരളി, ഗിരീഷ് ആശിർവ്വാ ദ് എന്നിവരെ വേദിയിൽ വെച്ച് ആദരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

