ഇരിക്കൂർ ടൗണിൽ ചിക്കൻ സ്‌റ്റാൾ നടത്തുന്ന എം.ഹക്കീമി നെ (35) കാണാതായതായി പരാതി. ഞായറാഴ്ച രാത്രി മുതൽ കാണാതായതായി കാണിച്ച് ഭാര്യയാണ് ഇരിക്കൂർ പൊലീസിൽ പരാതി നൽകിയത്.
ടൗൺ ചെവിടിക്കുന്ന് അങ്കണ വാടിക്ക് സമീപം, വീടിന് 200 മീറ്റർ അകലെ റോഡരികിൽ ഹക്കീ മിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ധരിച്ചിരുന്ന വാച്ചും ചെരിപ്പുകളും സമീപത്തുണ്ട്. വീട്ടിലേക്ക് വാങ്ങിയ പാൽ ഉൾ പ്പെടെയുള്ള സാധനങ്ങൾ ബൈക്കിന്റെ ഹാൻഡിലുകളിൽ തൂക്കിയിട്ടിട്ടുണ്ട്. ഹക്കീമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്‌ഥലത്ത് പരിശോധന നടത്തി. പൊലീസ് നായ ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തു നിന്ന് ടൗണിലും കല്യാട് റോഡിലേക്കുമാ യി 800 മീറ്ററോളം ഓടി. സംഭവ ത്തിൽ ടൗണിൽ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എസ്എച്ച്ഒ: എം.എം.അബ്ദുൽ കരീം, എസ്ഐ: കെ.വി.സത്യ നാഥ് എന്നിവരുടെ നേതൃത്വത്തി ലാണ് അന്വേഷണം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

