കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ് ഗവ. എച്ച്എസ്എസിലെ 2000ാം ബാച്ച് 10 എഫ് ക്ലാസിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ റീയൂണിയന് പരിപാടി സംഘടിപ്പിച്ചു. കണ്ണാടിപ്പറമ്പ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച സമ്മര്‍ വൈബ്സില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച എംപവര്‍ ഡ്രൈവ്-24 മോട്ടിവേഷന്‍ ട്രെയിനിങ് സെഷന് ജെസി ഐ നാഷണല്‍ ട്രെയിനര്‍ ഡോ. ഷെര്‍ണ ജയ്ലാല്‍ നേതൃത്വം നല്കി. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ ഷാജി സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ എ പി നൂറുദ്ദീന്‍ അധ്യക്ഷനായിരുന്നു. സജിന എം വി നന്ദി പറഞ്ഞു. ജനുവരിയില്‍ സ്പെക്ട്ര-24 എന്ന പേരില്‍ റീയൂണിയന് ഒന്നാം എഡിഷന് വിപുലമായ പരിപാടികളോടെ നടന്നിരുന്നു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

