എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

Kannadiparamba online news

തിരുവനന്തപുരം: എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം ബുധനാഴ്‌ച. വൈകീട്ട്‌ മൂന്നിന് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റിലെ പി.ആർ.ഡിയിൽ ഫലം പ്രഖ്യാപിക്കും. ടി.എച്ച്‌.എസ്‌.എൽ.സി, എ.എച്ച്‌.എസ്‌.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 4,27,105 വിദ്യാർഥികളാണ്‌ ഇക്കുറി പരീക്ഷയെഴുതിയത്‌. കഴിഞ്ഞവർഷം 99.70 ശതമാനത്തോടെ റെക്കോഡ്‌ വിജയമാണ്‌ എസ്‌.എസ്‌.എൽ.സിയിലുണ്ടായത്‌.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​ക്ക്‌ മൂ​ന്നി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. 4,41,120 പേ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും 29,300 പേ​ർ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും പ​രീ​ക്ഷ​യെ​ഴു​തി​യി​ട്ടു​ണ്ട്‌. ക​ഴി​ഞ്ഞ വ​ർ​ഷം പ്ല​സ്‌ ടു​വി​ന്‌ 82.95 ശ​ത​മാ​ന​വും വി.​എ​ച്ച്‌.​എ​സ്‌.​ഇ​ക്ക്‌ 78.39 ശ​ത​മാ​ന​വും വി​ജ​യ​മു​ണ്ടാ​യി​രു​ന്നു. 

പ്ര​ഖ്യാ​പ​ന​ശേ​ഷം വൈ​കീ​ട്ട്‌ നാ​ലു മു​ത​ൽ പി.​ആ​ർ.​ഡി​യു​ടെ PRD LIVE മൊ​ബൈ​ൽ ആ​പ്പി​ലും വെ​ബ്‌​സൈ​റ്റി​ലും ഫ​ലം ല​ഭ്യ​മാ​കും. 

https://pareekshabhavan.kerala.gov.in,www.prd.kerala.gov.inhttps://sslcexam.kerala.gov.inhttps://results.kite.kerala.gov.in എ​ന്നി​വ​യി​ൽ പ​ത്താം ക്ലാ​സ്‌ ഫ​ലം ല​ഭ്യ​മാ​കും. കൂ​ടാ​തെ കൈ​റ്റി​ന്റെ ‘സ​ഫ​ലം 2024’ എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ഫ​ല​മ​റി​യാം. വ്യ​ക്‌​തി​ഗ​ത ഫ​ല​ത്തി​ന് പു​റ​മേ സ്‌​കൂ​ൾ, വി​ദ്യാ​ഭ്യാ​സ ജി​ല്ല, റ​വ​ന്യു ജി​ല്ലാ​ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ൽ​ട്ട്‌ അ​വ​ലോ​ക​ന​വും വി​ഷ​യാ​ധി​ഷ്‌​ഠി​ത അ​വ​ലോ​ക​ന​ങ്ങ​ളും ല​ഭ്യ​മാ​കും. റി​സ​ൽ​ട്ട്‌ അ​നാ​ലി​സി​സ്‌ എ​ന്ന ലി​ങ്ക്‌ വ​ഴി ലോ​ഗി​ൻ ചെ​യ്യാ​തെ ത​ന്നെ റി​സ​ൽ​ട്ട്‌ ല​ഭി​ക്കും. ഗൂ​ഗി​ൾ ആ​പ്‌ സ്‌​റ്റോ​റി​ൽ നി​ന്നാ​ണ്‌ Saphalam 2024 എ​ന്ന ആ​പ്‌ ഡൗ​ൺ​ലോ​ഡ്‌ ചെ​യ്യേ​ണ്ട​ത്‌. 

www.keralaresults.nic.inwww.prd.kerala.gov.inwww.results.kite.kerala.gov.inwww.examresults.kerala.gov.in,www.results.kerala.gov.in എന്നിവയിൽ പ്ലസ്‌ ടു ഫലവും ഇവയ്‌ക്കൊപ്പം www.vhse.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലവും ലഭ്യമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!