ഭർതൃമതിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപാതകം: കൃത്യം നടത്തിയ ശേഷമാണ് ആൺ സുഹൃത്ത് ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തി.

Kannadiparamba online news

പയ്യന്നൂര്‍: പയ്യന്നൂരിൽ വീട്ടുകാർ വിനോദയാത്രക്ക് പോയ സമയത്ത് വീടിൻ്റെ താക്കോൽ കൈക്കലാക്കിയ യുവാവ് കാമുകിയായ യുവതിയെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം ആൺസുഹൃത്ത് സ്ഥലം വിടുകയും 22 കിലോമീറ്റർ അകലെയുള്ള വീട്ടുപറമ്പിലെ മരത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അന്വേഷണം അന്തിമഘട്ടത്തിൽ. ഇന്നലെ രാവിലെയാണ്
അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടില്‍ ഭര്‍തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നതിന്റെ കൂടുതല്‍ വിവരങ്ങൾ പോലീസിന് ലഭിച്ചു. മാതമംഗലം ഇരുൾ വെള്ളരിയാനം സ്വദേശിയും ടാപ്പിംഗ് ജോലിചെയ്യുന്ന യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന് പിന്നിൽ ആണ്‍ സുഹൃത്താണെന്ന് കേസന്വേഷണ ചുമതലയുണ്ടായിരുന്ന
പയ്യന്നൂര്‍ സ്‌റ്റേഷന്‍ പോലീസ് ഇൻസ്പെക്ടർ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
മാതമംഗലം കോയിപ്രയിലെ ടി.വി.ബിജുവിന്റെ ഭാര്യയും രണ്ടു മക്കളുടെ മാതാവുമായ അനില ( 33 )യുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. അനിലയുടെ ആൺ സുഹൃത്തായ മാതമംഗലം കുറ്റൂര്‍ വെള്ളരിയാനം ഇരൂളിലെ കുരിയംപ്ലാക്കല്‍ സുദര്‍ശന പ്രസാദ് എന്നഷിജുവിനെ
(34) ടാപ്പിംഗ് നടത്തുന്ന റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

അന്നൂരിലെ വീട്ടുടമസ്ഥനും കുടുംബവും വീടിന്റെ താക്കോൽ പരിചയക്കാരനായ സുദര്‍ശന പ്രസാദിനെയാണ് ഏൽപ്പിച്ചിരുന്നത്.വീട്ടിൽ വളർത്തുനായകൾ ഉള്ളതിനാൽ അവയ്ക്ക് തീറ്റ നൽകാനും ഏർപ്പാടാക്കിയിരുന്നു. എട്ടാം തീയതി തിരിച്ചെത്തുന്ന തരത്തിലായിരുന്നു വീട്ടുകാർ യാത്ര പോയത്.

മാതമംഗലത്തെ വീട്ടിൽ നിന്നും രാവിലെ 8.30 മണിയോടെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ജോലിക്കുപ്പോയ അനില 10 മണിയോടെ പുറത്തേക്ക് പോയതായും പിന്നീട് ആൺ സുഹൃ
ത്തിനൊപ്പം ബൈക്കിൽ പയ്യന്നൂർ കൊരവയലിലെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി.മണിക്കൂറുകൾക്കുള്ളിൽ കൊലപാതകം നടത്തിയതിൻ്റെ തെളിവുകളും പോലീസ് കണ്ടെത്തി.ഷാൾ കഴുത്തിൽ കുരുക്കി വീടിൻ്റെ അടുക്കള ഭാഗത്ത് വെച്ചാണ് പ്രതികൃത്യം നിറവേറ്റിയത്.ശനിയാഴ്ച മൂന്ന് മണിക്ക് മുമ്പേ യുവതിയുടെ മരണം സംഭവിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. കൃത്യം നടത്തിയ പ്രതി വീട്ടിൽ നിന്നും മുങ്ങിയ ശേഷം പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ കടയിൽ നിന്നും വൈകുന്നേരം 4 മണിക്ക് കയർ വാങ്ങിയതായി പരിയാരം പോലീസും കണ്ടെത്തിയിട്ടുണ്ട്. ഈ കയറാണ് തൂങ്ങി മരിക്കാൻ ഉപയോഗിച്ചത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പോലീസ്നിഗമനം. വീട്ടിലെത്തിയശേഷം അനിലയെ എന്തോ ആവശ്യം പറഞ്ഞ് അടുക്കളയിലേക്ക് പറഞ്ഞയച്ച സുദര്‍ശന പ്രസാദ് പിറകില്‍നിന്നും ഷാളിട്ടുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. പിടിവലി നടന്നതിൻ്റെ ലക്ഷങ്ങണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വീഴ്ചയിൽ മൂക്കില്‍നിന്നും കുമിളകള്‍ വരുന്ന നിലയിലും കണ്‍തടത്തിന് താഴെ ചോരയൊഴുകുന്ന നിലയിലും മലര്‍ന്നുകിടക്കുന്നതായും കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം ഷാളുകൊണ്ട് മറച്ച നിലയിലായിരുന്നു.
അനിലയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അന്നൂരിലെ വീട്ടില്‍നിന്നും എത്ര മണിക്കാണ് പുറത്തേക്ക് പോയതെന്നും കൂടെ ആരെങ്കിലുമുണ്ടായിരുന്നോവെന്ന് കണ്ടെത്താൻ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.
പഠനകാലത്തെ അടുപ്പമാണ് സുദര്‍ശന പ്രസാദും മാതമംഗലത്തെ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലിചെയ്യുന്ന അനിലയും തമ്മിലുള്ള പ്രണയമായി വളര്‍ന്നതെന്നും ദാമ്പത്യത്തിലെ തകര്‍ച്ചകള്‍ക്ക് കാരണമായതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇക്കാരണത്താല്‍ സുദര്‍ശന പ്രസാദിന്റെ ഭാര്യ നിഷയും രണ്ടുമക്കളും ഇയാളില്‍നിന്നകന്ന് സമീപകാലത്തായി ഏറണാകുളത്തെ വീട്ടിലാണ് താമസം. ഭാര്യയും മക്കളും അകന്നുപോയതിനുള്ള മനോ വിഷമമായിരിക്കാം ക്രൂരകൃതത്തിന് ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!