മയ്യിൽ: ഉഷ്ണ തരംഗ ത്തിൽ കുളത്തിലെ വളർത്തു മീനുകൾ ചത്തൊടുങ്ങി. മയ്യിൽ കവിളിയോട്ട് ചാലിലെ കെ.പി. മാധവൻ്റെ ആയിരത്തിലധികം മീനുകളാണ് കുളത്തിലെ വെള്ളത്തിന് മുകളിൽ ചത്തു പൊങ്ങിയത്. തിലോപ്പിയ, ആസാം വാള ഇനത്തിലുള്ളതാണിത്. കഴിഞ്ഞ രണ്ട് ദിവസത്തിനു മുമ്പ് മീനുകൾ ചാകുന്നതായി ശ്രദ്ധയിൽ പെട്ടതായി മാധവൻ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുഴുവൻ മീനുകളും ചത്തത്. കണ്ണൂരിൽ നിന്നെത്തിയ ഫിഷറീസ് വകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയാണ് വെള്ളത്തിലെ അമിത ചൂടാണ് മീനുകൾ ചാകാനിടയാക്കിയതെന്നറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

