പൊലീസുകാരെ ടിപ്പർ ലോറിയിടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

Kannadiparamba online news

പഴയങ്ങാടി: രാത്രികാല പട്രോളിങ്ങിനിറങ്ങിയ പഴയങ്ങാടി പൊലീസ് ‌സ്റ്റേഷനിലെ പൊലീസുകാരെ ടിപ്പർ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി മാടായി വാടിക്കലിലെ ചക്കാലക്കൽ ഷംഷാദ് ( 32) നെയാണ് പഴയങ്ങാടി സിഐ എ.ആനന്ദ കൃഷ്ണൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഏപ്രിൽ 10ന് പുലർച്ചെയാണ് സംഭവം.

പൊലീസ് വാഹനത്തിലുണ്ടായ പഴയങ്ങാടി എഎ സ്ഐ വി.വി.ഗോപിനാഥ്( 52), ഡ്രൈവർ കെ.ശരത്ത് (37), ഹോംഗാർഡ് ടി.ബാലകൃ ഷ്ണൻ ( 56) എന്നിവർക്ക് പരു ക്കേറ്റിരുന്നു. അക്രമത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ പൊലീസ് ലൂക്ക് ഔട്ട് നോട്ടിസ് പുറ ത്തിറക്കിയിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!