ചക്കരക്കൽ. പകുതി വിലയ്ക്ക് ഓട്ടോറിക്ഷ നൽകാമെന്ന് വാഗ്ദാനം നൽകി കൂടാളി സ്വദേശിയുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.കൂടാളി മായൻമുക്കിലെ സൈഫുൾവില്ലയിലെ സി. നവാസിൻ്റെ പരാതിയിലാണ് വയനാട് പനമരം സ്വദേശി എസ്. റാഷിദിനും മറ്റൊരാൾക്കുമെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മാർച്ച് 10ന് ആണ് പരാതിക്കാരൻ ഓൺലൈൻ ട്രാൻസാക്ഷൻ വഴി പ്രതിക്ക് ഒന്നര ലക്ഷം രൂപ കൈമാറിയത്.പിന്നീട് ഓട്ടോയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

