പാടിക്കുന്ന് രക്തസാക്ഷി ദിനാചരണം നാളെ

Kannadiparamba online news


മയ്യിൽ: അനശ്വരരായ പാടിക്കുന്ന് രക്തസാക്ഷികളുടെ 74 മത് രക്തസാക്ഷി ദിനാചരണവും, മോറാഴ സമര നായകൻ അറാക്കൽ കുഞ്ഞിരാമന്റെ 43 മത് ചരമവാർഷികദിനാചരണവും കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ മെയ് 4 ന് നടക്കും.
വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ചുകപ്പ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ബഹുജന പ്രകടനവും തുടർന്ന് കരിങ്കൽ കുഴി ഭാവന ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. എം. വി ജയരാജൻ CPI അസിസ്റ്റൻറ്റ് സിക്രട്ടറി എം. പ്രദീപൻ ,ടി.കെ ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!