18.8 ഗ്രാം എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Kannadiparamba online news

കോഴിക്കോട് : ആഡംബര ഹോട്ടലുകളിൽനിന്ന് മയക്കുമരുന്നുവിൽപ്പന നടത്തുന്ന രണ്ടുപേർ പിടിയിൽ. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽമുറിയിൽനിന്നാണ് കണ്ണൂർ പുഴാതി മർഹബ മൻസിലിൽ തങ്ങൾ എന്നറിയപ്പെടുന്ന പി.എം. അബ്ദുൾ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മൽ ഹൗസിൽ കെ. മുഹമ്മദ് ഷാഫി (36) എന്നിവർ പിടിയിലായത്.
ഡി.സി.പി. അനൂജ് പലിവാളിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽമുറിയിൽ നടത്തിയ പരിശോധനയിലാണ് 18.8 ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് രണ്ടുപേരെയും പിടികൂടുന്നത്.

ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. കോഴിക്കോട്ടേക്ക് എത്തിച്ചുനൽകുന്ന മുഖ്യകണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ.

പിടിക്കപ്പെടാതിരിക്കാൻ വാട്സാപ്പിലൂടെ മാത്രമായിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!