അധ്യാപകർക്കായി എ.ഐ. പ്രായോഗിക പരിശീലനം തുടങ്ങി

Kannadiparamba online news

കണ്ണൂർ : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ.) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നുദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ ആരംഭിച്ചു.

എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 6,563 അധ്യാപകർക്ക് ഓഗസ്റ്റ് വരെയാണ് പരിശീലനം. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ആമുഖ പ്രഭാഷണം നടത്തി.

To advertise here, Contact Us
25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായാണ് അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നത്. എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ‍ കൈറ്റ് നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കും.

അതുപോലെ സ്ഥിരമായി കുറച്ച് എ.ഐ. ടൂളുകൾ മാത്രം ഉപയോഗിക്കുന്നതിന് പകരം കൈറ്റിന്റെ വിദഗ്ധസമിതി പരിശോധിച്ച് നിർദേശിക്കുന്ന എ.ഐ. ടൂളുകളായിരിക്കും അതത് സമയങ്ങളിൽ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകും.

മേയിൽ കൂടുതലും ഹയർ സെക്കൻഡറി അധ്യാപകർക്കായിരിക്കും പരിശീലനം. ഇതിന് കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം.

സെപ്റ്റംബർ-ഡിസംബർ മാസങ്ങളിലായി പ്രൈമറി അധ്യാപകർക്കും പരിശീലനം നൽകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!