കൊടുംചൂടിന് ആശ്വാസമായി മഴ പെയ്തു; ഒപ്പം ഇടിമിന്നലും

Kannadiparamba online news

✍️ സ്വന്തം ലേഖകൻ

കണ്ണാടിപ്പറമ്പ: വെന്തുരുകുന്ന കൊടുംചൂടിന് ആശ്വാസമായി മഴ പെയ്തു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കമ്പില്‍, കാട്ടാമ്പള്ളി, കൊളച്ചേരി, കണ്ണാടിപ്പറമ്പ്, നാറാത്ത്, പുല്ലൂപ്പി ഭാഗങ്ങളില്‍ മഴ പെയ്തത്. വൈകീട്ടോടെ തന്നെ മൂടിക്കെട്ടിയ ആകാശമായിരുന്നു. കാത്തിരുന്ന മഴ പെയ്തതോടെ ജനം ആഹ്ലാദത്തിലായി. പലരും പുതുമഴ കൊള്ളാന്‍ പുറത്തിറങ്ങി. ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവര്‍ പലരും മഴ കൊണ്ടാണ് പോയത്.
മഴയ്‌ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്നു.ചിലയിടങ്ങളില്‍ നേരിയ തോതിലാണെങ്കില്‍ ചിലയിടത്ത് മോശമല്ലാത്ത മഴയാണ് ലഭിച്ചത്. അധികനേരം മഴ നീണ്ടുനിന്നില്ലെങ്കിലും കത്തുന്ന ചൂടിൽ‍ ഏറെ ആശ്വാസം ലഭിച്ചതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!