കമ്പിൽ: സൗദി വെൽഫയർ കമ്മിറ്റിയുടെ 3 ാം മത് സോളാർ പദ്ധതി പ്രവർത്തനോദ്ഘാടനം ഇന്നലെ മഗ്‌രിബ് നിസ്കാരത്തിന് ശേഷം കൊളച്ചേരിപ്പറമ്പ് ദാറുസ്സലാം ജുമാ മസ്ജിദിൽ വെച്ച് അബുൽ ഹസ്സൻ അലി ശദുലി അൽ ഖാസിമി (മഹല്ല് ഖത്തീബ് പന്ന്യങ്കണ്ടി ) ഉസ്താദ് അഷ്‌റഫ് അൽ ഖാസിമി അവറുകളും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു..
മഹല്ല് പ്രസിഡന്റ് ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൾ മജീദ്,മഹല്ല് ഉപദേശക സമിതി അംഗം പി.പി.സി.മുഹമ്മദ് കുഞ്ഞി, മഹല്ല് ജനറൽ സെക്രട്ടറി മമ്മു. പി, മഹല്ല് ഓഡിറ്റർ കാദർകുട്ടി. കെ.പി, ദാറുസ്സലാം മസ്ജിദ് സബ് കമ്മറ്റി പ്രസിഡന്റ് അശ്‌റഫ്.കെ.പി,ഇമാം മുനീർ ബാഖവി, സൗദി വെൽഫയർ കമ്മിറ്റി പ്രതിനിധി ബഷീർ.ടി.കെ.പി.(റിയാദ്), ഷുഹൈബ്.കെ.(യാമ്പു), സോളാർ കമ്പനി പ്രതിനിധി ജാസ്സിം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു..
സൗദിവെൽഫെയർ കമ്മറ്റി ജനറൽ സെക്രട്ടറി മുക്താർ. പി.ടി.പി. സ്വാഗതവും,
കോ ഓഡിനേറ്റർ റഹീസ്.കെ.പി.നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

