
കമ്പിൽ: കമ്പിൽ മൈതാനപ്പള്ളി മന്ന മഖാം ഉറൂസും മക്കി ശഹീദ് (റ) ആണ്ടുനേർച്ചയും മെയ് 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ കമ്പിൽ മൈതാനപ്പള്ളി ഗ്രൗണ്ടിൽ സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ വെച്ച് വിവിധ പരിപാടികളോടെ നടക്കും.
ഇന്ന് (2024 മെയ് 3 വെള്ളിയാഴ്ച) ജുമുഅ നിസ്കാരാനന്തരം കമ്പിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് സ്വദഖത്തുല്ലാഹ് മൗലവി പതാക ഉയർത്തും.
രാത്രി 8:00 മണിക്ക് സ്വദഖത്തുല്ലാഹ് മൗലവിയുടെ അധ്യക്ഷതയിൽ സയ്യിദ് അലി ബാഅലവി തങ്ങൾ നദ് വി ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കമ്പിൽ ജമാഅത്ത് വൈസ് പ്രസിഡണ്ട് ഹുസൈൻ വി.പി, കമ്പിൽ ജമാഅത്ത് ട്രഷറർ യൂസഫ് മൗലവി, QIM സദർ മുഅല്ലിം നസീർ ദാരിമി, റിഫാഈ മസ്ജിദ് ഇമാം ശറഫുദ്ധീൻ ദാരിമി എന്നിവരുടെ സാന്നിധ്യത്തിൽ ‘കൊട്ടാരം വിട്ട അധിപൻ’ എന്ന വിഷയത്തെ ആസ്പദമാക്കി സുബൈർ തോട്ടിക്കൽ & പാർട്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗം. SKSSF ശാഖാ പ്രസിഡണ്ട് ഹാഫിള് അബ്ദുൽ മാജിദ് ഫൈസി നന്ദിയും പറയും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

