കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം; പുലിയെന്ന് സംശയം

Kannadiparamba online news

കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവി സാന്നിധ്യം. പുലിയെന്നാണ് സംശയം. പ്രദേശത്ത് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി.

സിഐഎസ്എഫ് സംഘത്തിന്റെ പരിശോധനക്കിടെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ വിമാനത്താവളത്തിലെ മൂന്നാം ഗെറ്റ് പരിസരത്ത് കണ്ടത്. സമീപത്തെ മരങ്ങളുടെ തോലുകൾ ഇളക്കി മാറ്റിയ നിലയിലും കണ്ടെത്തി.

വന്യ ജീവി ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രാധാന കാർഗോ കോംപ്ലക്‌സിന്റെ മതിൽകെട്ടിനോട് ചേർന്ന കാടുപിടിച്ച ഭാഗത്ത് ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നായയുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. എന്നാൽ ഏത് വന്യ ജീവിയാണ് എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജീവിയെ കണ്ടെത്താൻ വനം വകുപ്പ് മേഖലയിൽ ക്യാമറ സ്ഥാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!