തളിപ്പറമ്പ് : തൃച്ചംബരം ദേശീയപാതയിൽലോറി പിക്കപ്പ് വാഹനത്തിലിടിച്ചശേഷം സമീ പത്തെ കടയിലേക്ക് പാഞ്ഞുകയറി കെട്ടിട ത്തിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള മുൻഭാഗം തകരുകയും പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കെ.എൽ 59 എക്സ് 6234 എയ്‌സ് വാഹന ത്തിൻ്റെ ഡ്രൈവർ കോഴിക്കോട് സ്വദേശി
നന്ദു(25) വിനാണ് പരിക്കേറ്റത്. ഇയാളെലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പിൽ നിന്ന് ചെരുപ്പ് കയറ്റി പോകുകയായിരുന്ന എയ്‌സ് വാഹനത്തിൽ എതിരെ
സിമന്റ് കയറ്റിവന്ന ടി.എൻ 47 ബി.എക്സ്3285 നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് നിയന്ത്രണംവി
ട്ടാണ് ലോറി കടയിലേക്ക് പാഞ്ഞുകയറിയത്.
ദേശീയപാതയിൽ മിനി ലോറിയിൽ ഇടിച്ച ലോറി സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി കെട്ടിട ത്തിന്റെ മുൻഭാഗം തകർന്നു.
