വീട്ടിൽ കയറി നഗ്നതാ പ്രദർശനം പരാതിയിൽ കേസ്

Kannadiparamba online news

കണ്ണൂർ: യുവതികുടുംബമായി താമസിക്കുന്നവീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അക്രമം നടത്തുകയും വൈദ്യുതി ഫ്യൂസ് ഊരി മാറ്റി ഉടുമുണ്ട് പൊക്കി നഗ്നതാ പ്രദർശനം നടത്തി. യുവതിയുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ചാലാട്പ ന്ന്യം പ്പാറയിൽ താമസിക്കുന്ന 25 കാരിയുടെ പരാതിയിലാണ് കെട്ടിട ഉടമ ബോബിക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. വാടക കൊടുക്കാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതിഭീഷണിപ്പെടുത്തുകയും പരാതിക്കാരിയുടെ ഭർത്താവിനെയും മകനെയും തള്ളിയിടുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!