കണ്ണൂർ-റാസൽഖൈമ വിമാന സർവീസ് ഇന്നു മുതൽ

Kannadiparamba online news


മട്ടന്നൂർ: വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റാസൽഖൈമയിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്നു മുതൽ തുടങ്ങും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ.

വൈ​കുന്നേരം 6.15ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 8.45ന് ​റാ​സ​ൽ​ഖൈ​മ​യി​ലെ​ത്തും. തി​രി​കെ പ്രാ​ദേ​ശി​ക​സ​മ​യം 9.45ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 3.10ന് ​ക​ണ്ണൂ​രി​ലെ​ത്തും.ദ​മാ​മി​ലേ​ക്ക് നാ​ളെ മു​ത​ൽ എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ. പു​ല​ർ​ച്ചെ 5.15ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 7.30ന് ​ദ​മാ​മി​ലെ​ത്തും.

തി​രി​കെ പ്രാ​ദേ​ശി​ക സ​മ​യം 8.30ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 3.45ന് ​ക​ണ്ണൂ​രി​ലെ​ത്തും. ഗോ​ഫ​സ്റ്റ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ക​ണ്ണൂ​ർ-​ദ​മാം സെ​ക്ട​റി​ൽ സ​ർ​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ അ​ബു​ദാ​ബി​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ 10 സ​ർ​വീ​സു​ക​ളും ഷാ​ർ​ജ​യി​ലേ​ക്ക് 12 സ​ർ​വീ​സു​ക​ളും ന​ട​ത്തും. ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മ​സ്‌​ക്ക​റ്റി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തും. എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സു​മാ​യി കി​യാ​ൽ ഒ​പ്പു​വ​ച്ച ധാ​ര​ണ പ്ര​കാ​ര​മാ​ണ് സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!