മെയ്ദിനം ആചരിച്ചു

Kannadiparamba online news


മയ്യിൽ: 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന ലക്ഷ്യത്തിന് വേണ്ടി പോരാടി ചിക്കാഗോ തെരുവു വീഥിയിൽ രക്തസാക്ഷിത്വം വരിച്ച തൊഴിലാളികളുടെ വീരസ്മരണ പുതുക്കി ലോക തൊഴിലാളി വർഗം മെയ്ദിനം ആചരിച്ചു. കൊളച്ചേരി മുക്കിൽ നിന്നാരംഭിച്ച് കമ്പിൽ ടൗണിൽ സമാപിച്ച മെയ്ദിന റാലിയിൽ ആയിരകണക്കിന് തൊഴിലാളികൾ അണിനിരന്നു. തുടർന്ന് കമ്പിൽ ടൗണിൽ നടന്ന പൊതുയോഗം കെ.പ്രഭാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.വെള്ളോറ രാജൻ, കെ.സി.സുനിൽകുമാർ, കെ.നാണു, എ.ബാലകൃഷ്ണൻ, അരക്കൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!