കണ്ണാടിപ്പറമ്പ് : വിജ്ഞാനം തേടിയിറങ്ങാൻ നിരവധിപേർ സജ്ജരായി വരുന്നത് കൊണ്ടുകൂടിയാണ് ഭൂമിയിൽ അനുഗ്രഹങ്ങൾ വർഷിക്കുന്നതെന്ന് സയ്യിദ് അസ്ലം തങ്ങൾ അൽമശ്ഹൂർ . കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിലെ ഹിഫ്ള്, ഹുദവി കോഴ്സിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ ക്ലാസ് ഉദ്ഘാടന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബാച്ചിന്റെ ക്ലാസുദ്ഘാടനം ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാശിം ബാഅലവി തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി അധ്യക്ഷത വഹിച്ചു. 2023 – 2024 അധ്യയന വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് നേടിയ അഫ്തഹ് അശ്റഫ് മാലോട്ടിനെ യോഗം അനുമോദിച്ചു.ഈ സ പള്ളിപ്പറമ്പ്, എ.ടി മുസ്തഫ ഹാജി, അനസ് ഹുദവി, ആലിഹാജി കമ്പിൽ, കെ.പി ആലിക്കുഞ്ഞി, കബീർ കണ്ണാടിപ്പറമ്പ്, ഒ.പി മൂസാൻ ഹാജി, ഹഫീസ് ഹുദവി, ഉവൈസ് ഹുദവി, അസ്ലം ഹുദവി കെ.എൻ, അബ്ദുറഹ്മാൻ ഹാജി, പി.പി മുഹമ്മദ് പാട്ടയം, വി.എ മുഹമ്മദ് കുഞ്ഞി, ടി.പി അമീൻ, മായിൻ മാസ്റ്റർ, ഖാലിദ് ഹാജി പി.പി, കെ.ടി ഖാലിദ് ഹാജി, മുഹമ്മദ് കുഞ്ഞി പി, ശരീഫ് മാസ്റ്റർ സംബന്ധിച്ചു.
ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

