പഴയങ്ങാടി. കളഞ്ഞുകിട്ടിയപണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവർ പി. പി. ഉബൈദ് ആണ് മാതൃകയായത്. ഓട്ടത്തിനിടെയാണ്എരിപുരം ഗവൺമെൻറ് റസ്റ്റ് ഹൗസിന് സമീപത്ത് വെച്ച് റോഡരികിൽപേഴ്സും പണവും ചിതറിക്കിടക്കുന്നത് കണ്ടത്.ഉടൻ ഓട്ടോ നിർത്തി പണവും പേഴ്സും ശേഖരിച്ച് പഴയങ്ങാടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ കണ്ടെത്തിയ ശേഷം പോലീസ് സാന്നിധ്യത്തിൽ കോഴിബസാർ സ്വദേശി അദീബിന് പണംതിരിച്ചു നൽകുകയായിരുന്നു.ഒരു വർഷം മുമ്പ് തൻ്റെ ഓട്ടോയിൽ യാത്രക്കാരി മറന്നു വെച്ചപണം അടങ്ങിയ പേഴ്സ് ഉടമക്ക് തിരികെ നൽകി ഉബൈദ് നാട്ടുകാരുടെപ്രശംസ നേടിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

