കലാലയ കുറ്റ്യാട്ടൂര്‍ പ്രതിമാസ പരിപാടിയും കലാലയ കുറ്റ്യാട്ടൂരിന്റെ യുവകഥാകൃത്ത് .രജത് കുറ്റ്യാട്ടൂരിന്റെ പ്രഥമ കഥാസമാഹാരമായ “രജതരേഖകള്‍” പ്രകാശനവും
കലാലയ വിഷുകണി മത്സരം സമ്മാദാനവും, കലാലയ യൂട്യൂബ് ചാനല്‍ പ്രകാശനവും,
കുറ്റ്യാട്ടൂര്‍ കെഎകെഎന്‍എസ് യുപി സ് കൂളില്‍ നടന്നു. ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമായ സോമന്‍ കടലൂര്‍ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വഹിച്ചു. കെഎകെഎന്‍എസ് യുപി സ്കൂള്‍ പ്രധാനാധ്യാപിക കെ.കെ. അനിത പുസ്തകം ഏറ്റുവാങ്ങി. കാലാലയ പ്രസിഡന്റ് സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. ചാനല്‍ അവതാരനും സിനിമ കോമഡി ആര്‍ട്ടിസ്റ്റുമായ നവീന്‍ പനങ്കാവ്, യുവനോവലിസ്റ്റ് ഷിജു പത്താംമൈല്‍, ആര്‍ട്ടിസ്റ്റും യൂട്യൂബറുമായ അനൂപ് ചന്ദ്രന്‍, പിടിഎ പ്രസിഡന്റ് കെ.മധു, രജത് കുറ്റ്യാട്ടൂര്‍, കലാലയ സെക്രട്ടറി എ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിഷുക്കണി മത്സര വിജയികള്‍ക്ക് മയ്യില്‍ എയ്സ് ബില്‍ഡേഴ്സ് ഉടമ ബാബു പണ്ണേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കരോക്കെ ഗാനമേള, മേഡേണ്‍ ഒപ്പന, സെമിക്ലാസിക്കല്‍ ഡാന്‍സ്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

