കണ്ണൂരിൽ വീട്ടിനകത്ത്അമ്മയെ യും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

Kannadiparamba online news

കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ. കൊറ്റാളിക്കാവിന് സമീപത്തെ സുവിശ്വം വീട്ടിൽ സുനന്ദ വി ഷേണായി, മകൾ ദീപ ഷേണായി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ദീപയുടെയും മൃതദേഹം വീട്ടിലെ ഡൈനിംഗ് ഹാളിലും സുനന്ദയുടെ മൃതദേഹം അടുക്കള ഭാഗത്തുമാണ് കാണപ്പെട്ടത്. തെരഞ്ഞെടുപ്പ് ദിവസം ഇരുവരും വോട്ട് ചെയ്യാൻ എത്തിയതായി അയൽവാസികൾ പറഞ്ഞു.. ഇന്ന് കാലത്ത് സമീപത്തെ വീട്ടുകാർ ആളനക്കം കാണാത്തതിനെ തുടർന്ന് എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.. സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ, എസിപി സിബിടോം, സ്പെഷൽ ബ്രാഞ്ച് എസിപി വി വി മനോജ്, ടൗൺ സിഐ കെ സി സുഭാഷ് ബാബു എന്നിവർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!