ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Kannadiparamba online news

ചെറുപുഴ: ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചെങ്കൽ തൊഴിലാളി ഈസ്റ്റ് എളേരി
നാട്ടക്കൽ കരുവാങ്കയം സ്വദേശി പുതുശേരി ഹൗസിൽ കുമാരൻ (58) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 6.57 ന് ചെറുപുഴ മേലേ ബസാറിൽ വെച്ചാണ് അപകടം.യാത്രക്കാരൻ്റെ ദേഹത്ത് കയറി ഇറങ്ങിയ ലോറി അപകടത്തെ തുടർന്ന് നിർത്താതെ പോയി. പ്രദേശത്തെനിരീക്ഷണ ക്യാമറകൾ പരിശോധിച്ച ചെറുപുഴ പോലീസ് ലോറി പിന്നീട് കസ്റ്റഡിയിലെടുത്തു.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ: ഉഷ. മക്കൾ:ദീപ,ശ്രുതി, സൂരജ്
മരുമക്കൾ: പ്രദീപ്, സന്തോഷ് .ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!