▲മയ്യിൽ സെക്ഷനിലെ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ കോറളായി, കോറളായി ദ്വീപ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
▲മയ്യിൽ സെക്ഷനിലെ റോഡ് പണിയുടെ ഭാഗമായിട്ട് പോസ്റ്റുകൾ സൈഡിലേക്ക് മാറ്റുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ബമ്മണാച്ചേരി ഇല്ലംമുക്ക്, വള്ളിയോട്ട്, നാച്ചുറൽ ക്രഷർ, ജാതിക്കാട്, കൊട്ടപ്പയിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
▲ചാലോട് സെക്ഷനിലെ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ട് മുതൽ 2.30 വരെ വടുവൻകുളം, കുറ്റ്യാട്ടൂർ സബ്സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
▲കൊളച്ചേരി സെക്ഷനിലെ എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ ചേലേരി മുക്ക്, പെരുമാച്ചേരി സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
▲ഇരിക്കൂർ സെക്ഷനിലെ എച്ച് ടി ടച്ചിംഗ് വർക്കും പ്രീ മൺസൂൺ മെയിൻ്റനൻസ് വർക്കും നടക്കുന്നതിനാൽ വയക്കര, മൊളൂർ, യൂണിക്ക ട്രാൻസ്ഫോർമർ പരിധിയിൽ എട്ട് മുതൽ 12 വരെയും, ബാലങ്കരി, കാഞ്ഞിലേരി ട്രാൻസ്ഫോർമർ പരിധിയിൽ 11 മണി മുതൽ മൂന്ന് വരെയും, കണിയാർ വയൽ ആലത്തുടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.30 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

