യു.എസ്.എസ്. പരീക്ഷയില്‍ നേട്ടം കൊയ്ത് മയ്യില്‍ ഗവ. ഹൈസ്‌കൂള്‍

Kannadiparamba online news

മയ്യില്‍: തളിപ്പറമ്പ് ഉപജില്ലയില്‍ യു.എസ്.എസ്. പരീക്ഷയില്‍ ആകെ ലഭിച്ച 62 വിജയികളില്‍ 21 പേരും മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന്. കഴിഞ്ഞ അഞ്ച് വര്‍ഷമായി യു.എസ്.എസ്. പരീക്ഷയില്‍ ഉപജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ വിജയികളായതും ഈ വിദ്യാലയത്തില്‍ നിന്നാണ്. അക്കാദമിക വര്‍ഷാരംഭത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പരിശീലനങ്ങളാണ് മികച്ച വിജയത്തിന് സഹായിച്ചത്. തളിപ്പറമ്പ് സൗത്ത് ഉപജില്ലയില്‍ 21 വിദ്യാലയങ്ങളില്‍ നിന്നുള്ളവരാണ് പരീക്ഷയെഴുതിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!