തളിപ്പറമ്പ്. വാക്തർക്കത്തിനിടെമുൻ വിരോധം വെച്ച് യുവാവിനെയും സുഹൃത്തിനെയും വധിക്കാൻശ്രമം പ്രതി പിടിയിൽ. കൂവേരി വായനശാലക്ക് സമീപത്തെ ബിജുവിൻ്റെ മകൻ പി. അക്ഷയ് (20)യെയാണ് എസ്.ഐ.പി.റഫീഖും സംഘവും അറസ്റ്റു ചെയ്തത്.
കൂവേരി മുണ്ടോം വയലിലെ കൈപ്രത്ത് സൗരഭ് മധുവിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇന്നലെ രാത്രി 8 മണിയോടെ കൂവേരി കടവിലാണ് സംഭവം. വിഷുവിന് രാത്രിയിലുണ്ടായ വാക്തർക്കത്തെ തുടർന്നുള്ള വിരോധത്തിൽ പരാതിക്കാരൻ്റെ സുഹൃത്തുക്കളായ കൂവേരി മുണ്ടപ്പിലാവിലെ വാസുദേവൻ്റെ മകൻ വി.വി.സുജിത്തിനെയും കാട്ടാംപ്പളളിയിലെ ലക്ഷ്മണൻ്റെ മകൻ ശ്രീലേഷിനെയുമാണ് പ്രതി വെട്ടി പരിക്കേൽപ്പിച്ചത്.സുജിത്തിൻ്റെ കഴുത്തിന് നേരെ വാൾ വീശിയപ്പോൾ ഇടത് കൈതണ്ട കൊണ്ട് തടഞ്ഞതിനാൽ കൈക്കും പുറത്തും വെട്ടേറ്റു.ശ്രീലേഷിന് കാലിനാണ് വെട്ടേറ്റത്.പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.പരാതിയിൽ കേസെടുത്ത പോലീസ് രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

