എൽഡിഎഫ് മികച്ച വിജയം നേടും : ടി വി രാജേഷ്

Kannadiparamba online news

കണ്ണൂർ:
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.
എൽഡിഎഫിനായി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്കും വോട്ട് രേഖപ്പെടുത്തിയ സമ്മതിദായകർക്കും നന്ദി രേഖപ്പെടുത്തകയാണ്. സമാധാനപരമായും മാതൃകാപരവുമായിട്ടാണ് ജില്ലയിൽ പോളിങ്ങ് നടന്നത്. ജില്ലയിൽ എൽ ഡി എഫിനെ തകർക്കാൻ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള കള്ള പ്രചാരണം സാമൂഹ്യ മാധ്യമം മാറ്റ് മാധ്യമങ്ങളിലൂടെയും എതിരാളികൾ നടത്തിയിരുന്നു. ജില്ലയുടെ അന്തസ്സ് ഇടിച്ച് താഴ്‌ത്തുന്ന വിധത്തിൽ അക്രമത്തിന്റെ പേര് പറഞ്ഞ് എൽഡിഎഫിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള വലിയ ശ്രമങ്ങളാണ് നടന്നത്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്താനും അതോടൊപ്പം അധിക്ഷേപിക്കാനും യുഡിഎഫ് തയ്യാറായി. പാനൂരിൽ പാർടിയുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയം സിപിഐ എമ്മിൻ്റെ തലയിൽക്കെട്ടി വെച്ച് മുതലെടുപ്പ് നടത്താനുള്ള ഹീനമായ ശ്രമങ്ങളും ഉണ്ടായി. അതിനെയെല്ലാം അതിജീവിച്ച് പ്രകോപനങ്ങളിൽ വീഴാതെ ഈ കാലഘട്ടത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ജനങ്ങളിൽ എത്തിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച എല്ലാ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു എന്നും രാജേഷ് പറഞ്ഞു .

വോട്ടർമാർക്ക്‌ നന്ദി എൻ ചന്ദ്രൻ


കണ്ണൂർ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വോട്ട്‌ ചെയ്തവർക്ക്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ എൻ ചന്ദ്രൻ നന്ദി അറിയിച്ചു. ജില്ലയിൽ ആദ്യ കണക്കു പ്രകാരം 75 ശതമാമാനമാണ്‌ പോളിങ്. ,അവസാന കണക്കു ലഭിക്കുമ്പോൾ ഇനിയും വർധിക്കും. എല്ലാ മണ്ഡലത്തിലും പോളിങ് ശതമാനം വർധിച്ചത് എൽഡിഎഫിന്റെ മുന്നേറ്റമാണ്‌ വ്യക്തമാക്കുന്നത്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ 10 ശതമാനതിലേറെ ബൂത്തുകളിൽ പോളിങ് അവസാനിക്കുന്ന സമയമായ വൈകിട്ട്‌ ആറ്‌ കഴിഞ്ഞും കഴിഞ്ഞും നീണ്ട ക്യുവാണുണ്ടായത്‌. വോട്ടിങ് യന്ത്രങ്ങളുടെ തകരാറിനോടൊപ്പം പോളിങ് നീട്ടാൻ ചില ഉദ്യോഗസ്ഥർ ബോധപൂർവം പരിശ്രമിച്ചോ എന്നും പരിശോധിക്കേണ്ടതുണ്ട്, പ്രയാസം സഹിച്ചാണ്‌ വോട്ടവകാശം വിനിയോഗിച്ചത്‌. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പോളിങ് അവസാനിക്കുന്നത് വരെ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും എൻ ചന്ദ്രൻ അഭിവാദ്യം ചെയ്‌തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!