കെ സുധാകരൻ കീഴുന്ന സൗത്ത് യു പി സ്കൂളിൽ വോട്ട് ചെയ്തു;ഇ പി ക്കെതിരെ യുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ സുധാകരൻ

Kannadiparamba online news

കണ്ണൂർ : ഇ പി ക്കെതിരെ യുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. പറയുന്നതിൽ വ്യക്ത വേണം. താൻ പറഞ്ഞത് വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്നും അദ്ദേഹം പറഞ്ഞു.കിഴുന്ന എൽ പി സ്കൂളിലെ 132 ആം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് നിയമ നടപടിയും എടുക്കട്ടെ മുഖ്യമന്ത്രി പറഞ്ഞല്ലോ ? ഇ.പിയെ ഒതുക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു. വായിൽ തോന്നിയത് വിളിച്ചു പറയുന്ന നന്ദകുമാറിനെ കേട്ട് തന്നോട് സംസാരിക്കരുത്. ബിജെപി വിലയിരുത്തലും മുഖ്യമന്ത്രിയെ വിലയിരുത്തലുമാണ് ഈ തെരഞ്ഞെടുപ്പ് എന്നും യുഡിഎഫ് മികച്ച നേട്ടം കൈവരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!