കണ്ണാടിപറമ്പ്: രാത്രിയിലും വോട്ടിങ് പുരോഗമിക്കുന്നതിനിടെ പുല്ലൂപ്പി മാപ്പിള എല്‍.പി. സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ. വൈകീട്ട് ആറ് മണിക്ക് അടുത്തപ്പോള്‍ വയോധികന്റെ ഓപണ്‍ വോട്ട് ചെയ്യിക്കാനുള്ള നീക്കത്തെ മറുവിഭാഗം എതിര്‍ത്തതാണ് സംഘര്‍ഷാവസ്ഥയ്ക്കു കാരണമായത്. ഇരുവിഭാഗവും ഉന്തുംതള്ളുമുണ്ടാവുകയും സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. ഇതിനുശേഷം വയോധികയോടൊപ്പമുണ്ടായിരുന്നവരുടെ വോട്ടിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ബസ്സില്‍ പോലിസ് സംഘമെത്തുകയായിരുന്നു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ രാത്രി 8.40ഓടെ പോളിങ് അവസാനിക്കുകയും നേതാക്കളെത്തി അനുനയിപ്പിക്കുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ നീങ്ങിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

