കണ്ണൂർ:
നിശബ്ദ പ്രചാരണ ദിവസമായ വ്യാഴാഴ്ച വോട്ടുറപ്പിക്കാൻ അവസാന ഘട്ട പര്യടനം നടത്തി എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. രാവിലെ കണ്ണൂർ ഹാർബറിൽ മൽസ്യ തൊഴിലാളികളെ കണ്ട് വോട്ടഭ്യാർത്ഥിച്ചു. തുടർന്ന് കണ്ണൂർ മണ്ഡലത്തിലും ഉച്ച കഴിഞ്ഞ് ഇരിക്കൂർ മണ്ഡലത്തിലും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. പയ്യാമ്പലം ഉർസുലേൻ കോൺവെന്റ്. തോട്ടട മറാത്തി കോളനി, കുറുവ തണൽ, തോടട സമാജ് വാദി കോളനി എന്നിവിടങ്ങളിലുമെത്തി. കഴിഞ്ഞ ഫ്രബ്രവരി 27ന് തുടങ്ങിയ പര്യടനത്തിന്റെ ഭാഗമായി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചിരുന്നു. സ്ഥാപനങ്ങൾ സന്ദർശിച്ചതിന് പുറമെ നിരവധി കുടുംബയോഗങ്ങളിലും ജയരാജനെത്തി വോട്ടർമാരെ നേരിട്ട് കണ്ടിരുന്നു.
എൽഡിഎഫ് നേതാക്കളായ പിവി ഗോപിനാഥ്, കെ ഷഹറാസ്, പി ദിനേശൻ, വൈഷ്ണവ് മഹേന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

