‘എനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ല, സുധാകരന് പക’; ഇപി ജയരാജൻ

Kannadiparamba online news


കണ്ണൂർ: തനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുകയാണെന്ന കെ.സുധാകരന്റെ ആരോപണങ്ങൾക്ക് പിന്നിൽ പഴയ പകയാണെന്നും സുധാകരൻ ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണെന്നും ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

“എനിക്ക് ബിജെപിയിൽ പോകേണ്ട കാര്യമില്ല. എന്നെ വധിക്കാൻ പലവട്ടം ശ്രമിച്ചവരാണ് ബിജെപിക്കാർ. സുധാകരന് മോഹൻലാലിന്റെ ഒരു സിനിമയിലുള്ള രോഗമാണ്. ആ രോഗത്തിന്റെ പേര് ഞാൻ പറയുന്നില്ല. സുധാകരൻ ഇന്നലെ കഴിക്കേണ്ട മരുന്ന് കഴിച്ചില്ല. അതുകൊണ്ടാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസ്സിലാക്കണം. ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരൻ. ചില കോൺഗ്രസ് നേതാക്കൾ ഇതറിഞ്ഞ് മടക്കി അയച്ചു. അമിത് ഷായെ കാണാനും സുധാകരൻ നീക്കം നടത്തി.

ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ എനിക്കതിന്റെ ആവശ്യമില്ല. സുധാകരൻ പറഞ്ഞ ബിജെപി നേതാവിനെ ഞാൻ കണ്ടിട്ടു പോലുമില്ല. ദുബൈയിൽ പോയിട്ട് തന്നെ വർഷങ്ങളായി. മന്ത്രി ആയിരുന്നപ്പോഴാണ് അവസാനമായി പോയത്. സുധാകരൻ എന്നെ വെടിവയക്കാൻ അയച്ച രണ്ടുപേരും ആർഎസ്എസ് പ്രവർത്തകരാണ്. പഴയ തോക്കിന്റെ പക ഇപ്പോഴും സുധാകരന് തീർന്നിട്ടില്ല. ആരോപണത്തിന് സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. വക്കീൽ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം”. ജയരാജൻ കൂട്ടിച്ചേർത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!