കണ്ണൂർ: മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ പൊതുജനം തങ്ങളുടെ വോട്ടവകാശം സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്. വിഷലിപ്തമായ വർഗീയ പരാമർശങ്ങൾ ആവർത്തിച്ച് പൗരന്മാരെ വിഭജിച്ച് രാഷ്ട്രീയ മുതലടുപ്പ് നടത്തുന്ന മോദിയെയും സംഘത്തെയും ഭരണത്തിൽ നിന്ന് താഴെയിറക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സിറ്റി മുസ്‌ലിം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.
സംഘ്പരിവാർ അക്രമികൾക്ക് വേട്ടയാടാൻ പാകത്തിൽ മുസ്‌ലിംകളെ കൂടുതൽ പാർശ്വവൽക്കരിക്കാനാണ് മോദിയും യോഗിയും ന്യൂനപക്ഷങ്ങൾക്കെതിരെ ഇല്ലാക്കഥകൾ ആവർത്തിക്കുന്നത്. തുടർച്ചയായ പത്തു വർഷം ഭരിച്ചിട്ടും എണ്ണിപ്പറയാൻ ഒരു നേട്ടവുമില്ലെന്ന തിരിച്ചറിവും കൂടിയാണ് മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം. പ്രധാനമന്ത്രി സ്ഥാനം പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ പുറത്തേക്ക് വിടുന്ന വർഗീയ പരാമർശങ്ങൾ കാരണം രാജ്യത്തിൻ്റെ യശസ്സാണ് തകരുന്നത്. സംഘ്പരിവാർ ശക്തികൾക്ക് ഒരു വട്ടം കൂടി ഭരണം കിട്ടിയാലുള്ള അവസ്ഥ ചിന്തിക്കാൻ കൂടിയാവില്ല. രാജ്യം ഇതുവരെ കാത്തുസൂക്ഷിച്ച എല്ലാ മൂല്യങ്ങളെയും ആർ.എസ്.എസ്സും കുട്ടരും തച്ചുതകർക്കും. അതിനനുവദിക്കാതിരിക്കുക എന്നതായിരിക്കണം നമ്മുടെ പ്രഥമ കടമ – അദ്ദേഹം പറഞ്ഞു.
കണ്ണൂർ മണ്ഡലം സെക്രട്ടറി ഇക്ബാൽ പൂക്കുണ്ടിൽ, ട്രഷറർ റഫീഖ് എം.പി, വിമൻ ഇന്ത്യ മൂവ്മെന്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ്, ജില്ലാ കമ്മിറ്റി അംഗം ഷഹനാസ് ഇക്ബാൽ, മണ്ഡലം പ്രസിഡന്റ് അജ്നാസ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

