9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Kannadiparamba online news

മട്ടന്നൂർ : കോളാരിയിൽ വയലിൽനിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.  പുല്ലരിയാൻ പോയ സമീപവാസിയായ സ്ത്രീയാണ് ബോംബുകൾ കണ്ടത്. വയലിലെ ചാലിൽ രണ്ടു ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. മട്ടന്നൂർ പൊലീസും ബോംബ് സ്ക്വാഡും എത്തി ഇവ നിർവീര്യമാക്കി. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന്‌ സിപിഎം മട്ടന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടന നടത്തുന്ന സ്ഥാപനത്തിനു സമീപത്തുനിന്നാണ് ബോംബുകൾ പിടികൂടിയതെന്നും സിപിഎം ആരോപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!