വെൽഫെയർ പാർട്ടി കടുംബസംഗമം നടത്തി

Kannadiparamba online news

ചേലേരി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരി മുക്കിൽ കുടുംബസംഗമം നടത്തി….രാജ്യത്ത് ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ കക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യൂ ഡി എഫ് മുന്നണിയെ വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സംഗമം ഉൽഘാടനം ചെയ്ത വെൽഫെയെർ പാർട്ടി ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.. രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടമാകുന്ന സാഹചര്യം വലിയ അപകടത്തിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ സന്ദേശം വായിച്ചു.ബൂത്ത് തലത്തിൽ സ്‌ക്വാഡ് പ്രവർത്തനങ്ങളിലൂടെ UDF സ്ഥാനാർത്തിയുടെ വിജയം ഉറപ്പിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു…. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റി അംഗം ഹസനുൽബന്ന , വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് *കൊളച്ചേരി പഞ്ചായത്ത് പ്രതിനിധി സീനത്ത് കെ പി എന്നിവർ പങ്കെടുത്തു * … വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ്താർ കെ കെ സ്വാഗതവും സെൻട്രൽ വാർഡ്‌ പ്രസിഡന്റ്‌ ടി പി മുഹമ്മദ്‌ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!