കണ്ണൂരിൽ കേന്ദ്രസേന എത്തി

Kannadiparamba online news

കണ്ണൂർ : തിരഞ്ഞെടുപ്പിൽ ജില്ലയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് കേന്ദ്രസേനയെത്തി. പ്രശ്നസാധ്യതാ ജില്ലകളിൽ കേന്ദ്രസേനയെ വിന്ന്യസിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തെ തുടർന്നാണ് രണ്ട് കമ്പനി സി.ആർ.പി.എഫ്. സംഘമെത്തിയത്. വ്യാഴാഴ്ച രാത്രിയോടെ എത്തിയ കേന്ദ്രസേന പാനൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ശനിയാഴ്ച രാവിലെ പടന്നപ്പാലം, ഒറ്റത്തെങ്ങ്, താവം, കണ്ണപുരം എന്നിവിടങ്ങളിൽ റൂട്ട് മാർച്ച് നടത്തും. കണ്ണൂർ ജില്ലയിലെ കാസർകോട്, വടകര ലോക്‌സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തും. 100 പേർ അടങ്ങുന്ന സി.ആർ.പി.എഫിന്റെ രണ്ട് കമ്പനിയാണ് ജില്ലയിലെത്തിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!